പന്തീരങ്കാവ്
25 ഏപ്രിൽ 2025
പന്തീരങ്കാവ് ഹൈസ്കൂൾ കുന്നിൽ സാമൂഹ്യ ലഹരി മാഫിയയുടെ വിളയാട്ടം: സുരക്ഷാവേലികൾ തകർത്തു, കൃഷി നശിപ്പിച്ചു.
പന്തീരങ്കാവിലെ ഹൈ സ്കൂൾ കുന്നിൽ വ്യാഴാഴ്ച രാത്രിയിലാണ് സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടിയത്.
സാമിക്കുട്ടി, രാജൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള പറമ്പിൻ്റെ കമ്പിവേലികളും ഗേറ്റും തകർത്ത സംഘം കിണറ്റിലെ പമ്പ് സെറ്റും മോഷ്ടിച്ചു.
കൃഷിക്ക് വെള്ളം ഒഴിക്കുന്ന ഹോസുകൾ തകർത്തു. പറമ്പിലെ കൈതച്ചക്ക കൃഷിയെല്ലാം പിഴുതെറിഞ്ഞു. മുറിച്ചെടുത്ത ഇരുമ്പ് ഗേറ്റ് സമീപത്തെ കല്ലുവെട്ട് കുഴിൽ തള്ളി.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് കാലങ്ങളായി കാട് പിടിച്ചിരുന്ന ഈ സ്ഥലത്ത് ലഹരി ഉപയോഗവും വർദ്ധിച്ചിരുന്നു. സുപ്രീം കോടതി വിധി അനുകൂലമായതോടെ സ്ഥലം ഉടമകൾ പ്രദേശത്തെ കാട് വെട്ടിത്തെളിച്ച് സുരക്ഷക്കായി കമ്പിവേലിയും സ്ഥാപിച്ചു.
എന്നാൽ ഇന്നലെ രാത്രിയിലാണ് അജ്ഞാത സംഘത്തിൻ്റെ അതിക്രമം. വിഷയത്തിൽ സ്ഥല ഉടമകൾ പന്തീരങ്കാവ് പൊലിസിൽ പരാതി നൽകിയിട്ടുണ്ട്. രാപകൽ വ്യത്യാമില്ലാതെ വിദ്യാർഥികളും അപരിചതരും പറമ്പിൽ താവളമാക്കിയതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിൽ കാട് വെട്ടിത്തെളിയിക്കാൻ ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഉടുകൾക്ക് നിർദ്ദേശവും നൽകിയിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ