Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
8 ഏപ്രിൽ 2025

എൻ ആർ ഇ ജി വർക്കേർസ് യൂണിയൻ പന്തീരങ്കാവ് പോസ്റ്റ് ഓഫീസിനു മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി. കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക, വെട്ടിക്കുറച്ച തൊഴിൽ ദിനങ്ങൾ പുനഃസ്ഥാപിക്കുക, ദിവസകൂലി 600 രൂപയും തൊഴിൽ ദിനങ്ങൾ 200 ആയും വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു ധർണ്ണാ സമരം. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവി പറശ്ശേരി സരമം ഉത്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ്  ടി റസീന അധ്യക്ഷയായ ചടങ്ങിൽ  സെക്രട്ടറി, കുഞ്ഞികൃഷ്ണൻ, കമ്മറ്റി അംഗം സുരേന്ദ്രൻ, ട്രഷറർ പ്രേമ തുടങ്ങിയവർ സംസാരിച്ചു.

Post a Comment