പന്തീരങ്കാവ്
09 ഏപ്രിൽ 2025
ലോറി ഇടിച്ച്ദേ ശീയ പാതിലെ സുരക്ഷാ ഭിത്തി തകർന്നു വീണു. ഇന്ന് രാവിലെ പന്തീരങ്കാവ് BSNL ഓഫീസിനു സമീപം മേൽപാലത്തിലാണ് അപകടം.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറിയാണ് സുരക്ഷാ ഭിത്തിയിൽ ഇടിച്ചത്.ഇതോടെ സുരക്ഷാ ഭിത്തിയുടെ ഭാഗമായ രണ്ട് കോൺക്രീറ്റ് കവചങ്ങൾ സർവ്വീസ് റോഡിലേക്ക് തകർന്നു വീണു. ലോറിയുടെ മുൻവശത്തെ ഗ്ലാസും റോഡിൽ തകർന്ന് കിടപ്പുണ്ട്.
പ്രവർത്തി നടത്തുന്നതിൻ്റെ ഭാഗമായി സർവ്വീസ് റോഡിൽ ഗതാഗതം ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. അതേ സമയം സുരക്ഷാ ഭിത്തിയിൽ വാഹനങ്ങൾ ഇടിച്ച് സുരക്ഷാ ഭിത്തി തകർന്ന് സർവ്വീസ് റോഡിലേക്ക് വീണ സാഹചര്യം ഏറെ ആശങ്ക ഉർത്തുന്നതാണ്. ഭിത്തി തകർത്ത് വാഹനങ്ങളും സർവ്വീസ് റോഡിൽ പതിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വിഷയത്തിൽ ഗൗരവമായ പഠനം ആവശ്യമാണ്.
അതിവേഗ പാതയിലെ സുരക്ഷാ ഭിത്തി സുരക്ഷ നൽകില്ല എന്ന പാoമാണ് സംഭവം നൽന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ