Header Ads Widget

Responsive Advertisement
പാലാഴി
24 മെയ് 2025

ദിവസങ്ങളായി റോഡറിക്കിൽ കിടന്ന 54 കാരനെ പൊലീസ് ഇടപെട്ട് ആശുപത്രിയിലെത്തിച്ചു. പന്തീരങ്കാവ് എസ് ഐ മഹേഷും സംഘവുമാണ് പാലാഴി തയ്യിൽ വീട്ടിൽ അനിൽകുമാറിനെ കോഴിക്കോട് മെഡിക്കൽ കൊളേജിലേക്ക് മാറ്റിയത്. പാലാഴി അത്താണിയിലെ ATM കൗണ്ടറിനു സമീപമാണ് വീട് വിട്ടിറങ്ങിയ ഇയാൾ കിടന്നിരുന്നത്. ആരോഗ്യ പ്രശ്നങ്ങളും ഭക്ഷണം കഴിക്കാത്തതും ഇയാളെ അവനാക്കിയിരുന്നു.
 നാട്ടുകാരിൽ ചിലരും ജനപ്രതിനിഥികളും ഏറെ ശ്രമിച്ചിട്ടും വീട്ടിലേക്ക് മടങ്ങാനോ ആശുപത്രിയിലേക്ക് പോകുവാനോ ഇയാൾ തയ്യാറായില്ല.  വിവരം അറിഞ്ഞ പന്തീരങ്കാവ് പൊലീസ് ഉച്ചയോടെ സ്ഥലത്തെത്തി.  
പൊലീസ്  ഏറെ സമയം സ്നേഹത്തോടെ സംസാരിച്ച്  അനുനയിപ്പിച്ചതോടെയാണ്  ആശുപത്രിയിലേക്ക്
പോകാൻ അനിൽകുമാർ തയ്യാറായത്.
തുടർന്ന് 108 ആംബുലൻ വരുത്തി
മെഡിക്കൽ കൊളേജിലക്ക് മാറ്റുകയായിരുന്നു.

Post a Comment