Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
27 മെയ് 2025

പന്തീരാങ്കാവിൽ നാടൻ ഫുഡ് ഫെസ്റ്റ് ആരംഭിച്ചു. ഈന്ത് പിടി, കപ്പബിരിയാണി, ചക്കപ്പുഴുക്ക്, പഴംപൊരി ബീഫ്, തട്ടു ദോശ, പാൽ വാഴക്ക, പായസം കൂടാതെ നിരവധി എണ്ണക്കടി വിഭവങ്ങളും ഇവിടെ ചൂടോടെ ലഭിക്കും.
 പാർസൽ സൗകര്യവും ഉണ്ട്.
പഴയ മണക്കടവ് റോഡിൽ മലബാർ ആർക്കേഡ് ബിൽഡിംഗിൽ ഗ്രൗണ്ട് ഫ്ളോറിലാണ് ഫെസ്റ്റ് നടക്കുന്നത്.
 ഒരാഴ്ചക്കാലം നാടൻ ഫുഡ് ഫെസ്റ്റ് നീണ്ടുനിൽക്കും. വൈകീട്ട് 3 മണി മുതൽ രാത്രി 10 മണി വരെയാണ് പ്രവർത്തി സമയം.
പന്തീരങ്കാവ് മർച്ചൻ്റ് അസോസിയേൻ വനിതാ വിഭാഗമാണ് ഫെസ്റ്റ് നടത്തുന്നത്. മെയ് 26 തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് അസോസിയേഷൻ പ്രസിഡൻറ് മൊയ്തീൻകോയ ഫെസ്റ്റ് ഉത്ഘാടനം ചെയ്തു.
പി എം എ വനിതാ വിംഗ് പ്രസിഡൻ്റ് സ്മിത പ്രഭോഷ്, സെക്രട്ടറി ബിൻജു, ട്രഷറർ ഗ്രീഷ്മ തുടങ്ങിയവർ സംസാരിച്ചു.

Post a Comment