പന്തീരങ്കാവ്
05 മെയ് 2025
സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പന്തീരാങ്കാവ് പോലീസ് പിടികൂടി. പയ്യടിമേത്തൽ സ്വദേശി വളപ്പിൽ വീട്ടിൽ ചേക്കു (73 വയസ്സ് ) വിനെയാണ് പന്തീരാങ്കാവ് പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
2025 മാർച്ച് മാസമാണ് കേസിന് ആസ്പതമായ കുറ്റകൃത്യം നടന്നത്. പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന എട്ടുവയസ് മാത്രം പ്രായമുള്ള കൂട്ടിയോട് പ്രതി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. തുടർന്ന് പന്തീരാങ്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ എസ് ഐ. പ്രശാന്ത് സീനിയർ സിവിൽ പൊലീസ് ഒഫീസർ രഞ്ജിത്ത് പ്രസാദ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാന്റെ് ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ