Header Ads Widget

Responsive Advertisement
സുൽത്താൻ ബത്തേരി
10.05.2025
മാരക മയക്കുമരുന്നായ മെത്താഫെറ്റമിനുമായി കോഴിക്കോട് സ്വദേശി പിടിയിൽ.
കോഴിക്കോട്  ഒളവണ്ണ പഞ്ചായത്തിലെ ഇരിങ്ങല്ലൂർ സ്വദേശി ആനന്ദവല്ലി നിവാസിൽ അദ്വൈത്.പി.ടി. (27) ആണ് എക്സൈസിൻ്റെ പിടിയിലായത്. 
സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് പാർട്ടി 'ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് ' -ൻ്റെ ഭാഗമായി, സംസ്ഥാന അതിർത്തിയായ മുത്തങ്ങ പൊൻകുഴി ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും സുൽത്താൻ ബത്തേരിക്ക്  കേരള ആർ.ടി.സി ബസ്സിൽ വന്ന ഇയാളിൽ നിന്നും16.399 ഗ്രാം മാരക മയക്കുമരുന്നായ മെത്താഫെറ്റമിൻ പിടികൂടി. 
എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജിന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ വിനോദ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായഅനിൽ. എ, സുധീഷ്.കെ.കെ, ധന്വന്ത് കെ.ആർ, ആദിത്ത്.വി.ആർ, രമ്യ. ബി.ആർ, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ ബാലചന്ദ്രൻ.കെ.കെ എന്നിവരും ഉണ്ടായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ലഹരി കടത്ത് തടയുവാൻ അതിർത്തി പ്രദേശങ്ങളിൽ എക്സൈസ് കർശന പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

          

Post a Comment