പന്തീരാങ്കാവ്
29 ജൂൺ 2025
പന്തീരങ്കാവ് മരക്കാട്ടുപുറത്ത് ശിവഗുരുവിന്റെ പത്താം ചരമ വാർഷികാചരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ ഉന്നതവിജയം കൈവരിച്ച പ്രതിഭകളെ ആദരിച്ചു. പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിൽ ആണ് പരിപാടികൾ നടന്നത്.
ശബരിമല മുൻ മേൽശാന്തി എകെ സുധീർ നമ്പൂതിരി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മരക്കാട്ടുപുറത്ത് ശിവഗുരു സ്മാരക പുരസ്കാര വിതരണം പന്തീരാങ്കാവ് ശ്രീ അയ്യപ്പ ഭക്തസമിതി രക്ഷാധികാരി ഗിരീഷ് എം.പി നിർവഹിച്ചു.
നൂറ്റി അൻപതോളം വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. സംജേഷ് പട്ടേരി, ഷാലു എം.പി, രാജുട്ടി അരിയല്ലൂർ, ഷാജി പൂളക്കണ്ടി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. അനിലൻ എൻ.എം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രവീൺ കെ.വി, വിനീഷ് എം.പി തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ