കുന്നത്തുപാലം
30 ജൂൺ 2025
സ്വർണം കവർന്ന പ്രതിയെ ജയിലിലടച്ചു.
കുന്നത്തുപാലത്തെ ചൈത്രം ജ്വല്ലറിയിൽ നിന്നും മോതിരം കവർന്നു കടന്ന പ്രതി സുലൈമാനെ പൊലീസ് പിടികൂടി. പന്തീരങ്കാവ് ഇൻസ്പക്ടർ ഷാജുവിൻ്റെ നേതൃത്വത്തിൽ എസ് ഐ സുനീറും സംഘവും തലശ്ശേരിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
ചോദ്യം ചെയ്ത് വ്യക്തത വരുത്തിയ ശേഷം ജ്വല്ലറിയിൽ കൊണ്ടുപോയി തെളിവെടുത്തു. തുടർന്ന് മോഷ്ടിച്ച സ്വർണ്ണ മോതിരം വിറ്റ പാളയത്തെ ജ്വല്ലറിയിൽ സ്വർണ്ണ മോതിരം കണ്ടെടുക്കുകയും ചെയ്തു.
സമാനമായ നിരവധി കേസുകൾ ജില്ലയിലും പുറത്തുമായി. ഇയാളുടെ പേരിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചക്കാണ് കുന്നത്തുപാലത്തെ
ജ്വല്ലറിയിൽ മോഷണം നടന്നത്. ജ്വല്ലറിയിലെ സിസിടിവി യിൽ ഇയാൾ മോതിരം കൈക്കലാക്കുന്ന ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നു. തിരുവനന്തപുരത്തുകാരനായ പ്രതി താമരശ്ശേരി പെരുമ്പള്ളിയിലാണ് താമസം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ