കോഴിക്കോട്
20 ജൂലൈ 2025
മാമ്പുഴയിൽ 20 കാരൻ മുങ്ങി മരിച്ചു. കുറ്റിക്കാട്ടൂരിന് സമീപം കീഴ്മാട് ഭാഗത്ത് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. കീഴ്മാട് പണ്ടാരപ്പറമ്പ് നാസില്‍ ആണ് മരിച്ചത്.
(നാസിൽ)ബന്ധുക്കൾക്കൊപ്പം മാമ്പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു. സ്ഥിരമായി കുളിക്കുന്ന കീഴ്മാട് കടവിൽ വച്ച് നീന്തുന്നതിനിടയിൽ പെട്ടെന്ന് തളർന്ന് പുഴയിൽ മുങ്ങി പോവുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കൂടെയുണ്ടായിരുന്നവരും ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികളും പുഴയിൽ ഇറങ്ങി നടത്തിയ തിരച്ചിലിനെടുവിൽ നാസിലിനെ കരക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കോഴിക്കോട് ജിഡിടി വിദ്യാലയത്തിൽ മൂന്നാം വർഷ ഐടി വിദ്യാർത്ഥിയായിരുന്നു നാസിൽ.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ