Header Ads Widget

Responsive Advertisement
കോഴിക്കോട്
31 ജൂലൈ 225

നല്ലതിനെയെല്ലാം നെഞ്ചേറ്റുന്നവരാണ് മലയാളികൾ. പ്രത്യേകിച്ചും അതിഥികളെ സൽക്കരിക്കുന്നതിൽ പേരുകേട്ട കോഴിക്കോട്ടുകാർ.
 ഭക്ഷണപ്പെരുക്ക് പേരുകേട്ട കോഴിക്കോട്ടുകാർ വേഷവിധാനത്തിലും പൊളിയാണ്. അതു കൊണ്ടു തന്നെ കോഴിക്കോട്ടുകാർക്ക് ഒരു സന്തോഷ വാർത്തയുണ്ട്.
വൈവിധ്യമാർന്ന ഉത്പന്നങ്ങളുമായി പാരമ്പരിക് സിൽക്ക്, കോട്ടൺ ആൻഡ് ജുവല്ലറി ഓണം സ്പെഷ്യൽ എക്സിബിഷൻ ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട് മാനാഞ്ചിറക്ക് സമീപം സി എസ് ഐ പള്ളി ഹാളിലാണ്  ഇത്തവണ ഓണം സ്പെഷ്യൽ വില്പന സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന വസ്ത്രങ്ങളും തുണിത്തരങ്ങളും ആഭരണങ്ങളുമെല്ലാം പ്രത്യേക കിഴിവോട് കൂടി ഇവിടെ നിന്നും ലഭിക്കും. കൂടാതെ വിദേശ ഉൽപ്പന്നങ്ങളും ഇവിടെയുണ്ട്.
ഉത്തർ പ്രദേശ്, കശ്മീർ, ബിഹാർ, ബംഗാൾ, ഒഡീഷ, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങളാണ് മേളയുടെ പ്രത്യേകത. കശ്മീർ, തുർക്കി, ഇറാൻ എന്നിവടങ്ങളിൽ നിന്നുള്ള 
കാർപ്പറ്റുകൾ, ജയ്പൂരി ബെഡ്ഷീറ്റ്, ബാഗൽ പൂരി സാരി, ചുരിദാർ സെറ്റ്, ജയ്പൂർ ഹാന്റ് ബ്ലോക്ക് പ്രിന്റ് ഷർട്ടും കുർത്തയും,
 സോഫ കവർ, ജയ്പൂരി ജ്വല്ലറി ഐറ്റങ്ങൾ, രാജസ്ഥാൻ കോപ്പർ ഗോൾഡ് പോളിഷ് ജ്വല്ലറി, യു പി ഖാദി മെറ്റീരിയൽസ് തുടങ്ങിയവയും മേളയിലുണ്ട്. 
വയനാടൻ ഉത്പന്നങ്ങളും മേളയിൽ നിന്ന് വാങ്ങാവുന്നതാണ്. എല്ലാ ഐറ്റങ്ങൾക്കും പത്ത് ശതമാനവും കാർപ്പറ്റുകൾക്ക് 20 ശതമാനവും ഡിസ്ക്കൗണ്ട് ലഭിക്കും. 
33 സ്റ്റാളുകളാണ് മേളയിലുള്ളത്. ഇടനിലക്കാരില്ലാതെ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയിൽ നൽകുന്ന മേള ഓഗസ്റ്റ് 14 വരെയുണ്ടാകും.
രാവിലെ 10. 30 മുതൽ രാത്രി 9.30 വരെയാണ് മേളയുടെ പ്രവർത്തന സമയം.വിശാലമായ പാർക്കിംഗ് സൗകര്യവുമുണ്ട്. 

Post a Comment