Header Ads Widget

Responsive Advertisement
ഇരിങ്ങല്ലൂർ
23 ജൂലൈ 2025

മാലിന്യപ്രശ്നങ്ങൾ കൊണ്ട് പൊറുതിമുട്ടിയതോടെ നാട്ടുകാർ പ്രതിഷേധിച്ചു. ദേശീയപാതയോരത്ത് ഇരിങ്ങല്ലൂരിലെ ലാൻറ് മാർക്ക് വേൾഡിൻ്റെ പ്രവേശന കവാടം നാട്ടുകാർ ഉപരോധിച്ചു. 

വീഡിയോ വാർത്ത  ഈ ലിങ്കിൽ ഉണ്ട്.
https://youtu.be/BzViI2BUvJ0?si=LHbMqvoiLtNd8EQN

കക്കൂസ് മാലിന്യം ഒഴുകിയെത്തി പ്രദേശത്തെ കിണറുകൾ മലിനമാവുകയും മാലിന്യം റോഡിലേക്ക് ഒഴുക്കുന്നത് തുടരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നാട്ടുകാർ പ്രതിഷേധിച്ചത്. വിവിധ അധികാര കേന്ദ്രങ്ങളിൽ നിരവധി പരാതികൾ നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും പ്രശ്നത്തിന് അടിയന്തിര പരിഹാരം ഉണ്ടായില്ലെങ്കിൽ ജനകീയ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും നാട്ടുകാർ പറഞ്ഞു.
ജനകീയ പ്രതിഷേധത്തിൽ  പ്രക്ഷോഭ കമ്മിറ്റി  ചെയർമാൻ സി എം ഹനീഫ വിഷയാവതരണം നടത്തി. കൺവീനർ കെ വി ഹുസൈൻ, സി ഉമ്മർ, രാജേഷ്, മുനീസ്, കെ പി നസീർ, ഗഫൂർ, മോഹനൻ, സിറാജ് , കെ പി ഉമ്മർ തുടങ്ങിയവർ സംസാരിച്ചു.
പന്തീരങ്കാവ് പൊലീസ് ഇൻസ്പക്ടർ ഷാജുവും സംഘവും സ്ഥലത്തെത്തി പൊലീസ് സ്റ്റേഷനിൽ ചർച്ചക്ക് അവസരമുണ്ടാക്കാമെന്ന് അറിയിച്ചതോടെയാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.

Post a Comment