പന്തീരങ്കാവ്
27 ജൂലൈ 2025
കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ കോഴിക്കോടൻ കുന്നിൽ നൂഞ്ഞിയിൽ മീത്തൽ കണ്ടത്തിയ മൃതദേഹം ഇതു വരെയും തിരിച്ചറിയാനായില്ല.
ജൂലൈ 24ന് വൈകീട്ടാണ് മൃതദേഹം കണ്ടെത്തിയത്. സ്വകാര്യ ഫാക്ടറിക്കു പിറകിൽ തൊഴിലാളികളുടെ താമസസ്ഥലത്തിന് സമീപമുള്ള
കാടിനുള്ളിൽ തൂങ്ങി മരിച്ച് അഴുകിയ നിലയിൽ കണ്ടെത്തിയ പുരുഷൻ്റെ മൃതദേഹത്തിന് സുമാർ 5 ദിവസത്തോളം പഴക്കമുണ്ടായിരുന്നു പൊലീസിൻ്റെ നിഗമനം.തലയും മുഖവും പൂർണ്ണമായും അഴുകി തിരിച്ചറിയാൻ സാധിക്കാത്ത നിലയിലായിരുന്നു ജഡം.
ശരീരത്തിൽ കടുത്ത നിറത്തിലുള്ള ഫൈവ് സ്ലീവ് ടി ഷർട്ടും "കില്ലർ" ബ്രാൻ്റ് ലാബൽ പതിച്ച കറുപ്പ് നിറത്തിലുള്ള ജീൻസും വെള്ളയിൽ നീല പുള്ളികളുള്ള ക്രോസ്സ് ചെരിപ്പുമാണ് ഉണ്ടായിരുന്നത്. ഉയരം149 സെൻ്റീമീറ്ററും കറുത്ത മുടിയുടെ നീളം 13 സെൻറീമീറ്ററുമാണ്.
ധരിച്ചിരുന്ന ടി ഷർട്ടിൽ ഇടതു ഭാഗത്തായി "U" എന്ന എഴുത്തുള്ള ലാബൽ ഉണ്ട്. ടി ഷർട്ടിനുള്ളിൽ ധരിച്ച കറുപ്പ് ടി ഷർട്ടിൽ നെഞ്ചിൻ്റെ ഭാഗത്ത് "RED ROCK SPIRIT STAY CONFIDENT" എന്നിങ്ങനെ വെള്ളയും നീലയും നിറത്തിലുള്ള എഴുത്തുകളുമുണ്ട്.
ശരീര പരിശോധനയിൽ പോക്കറ്റിൽ നിന്നും കിട്ടിയ 30 രൂപയൊഴികെ ആളെ തിരിച്ചറിയാൻ കഴിയുന്ന ഒന്നും തന്നെ ലഭിച്ചില്ല.
പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 690/25 ആയി രജിസ്റ്റർ ചെയ്ത ഈ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. മുകളിൽ പറഞ്ഞ അടയാള വിവരങ്ങളോട് കൂടിയ ആളെ എവിടെ നിന്നെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ വിവരം 9497947287 ( ഇൻസ്പക്ടർ.
പന്തീരങ്കാവ് ), 9497923025 (എസ്.ഐ),
പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ 0495 2437300 എന്ന നമ്പറിലോ
അറിയിക്കണമെന്ന് പൊലീസ്
അഭ്യർത്ഥിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ