Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
24 ജൂലൈ 2025

കോഴിക്കോട് പന്തീരങ്കാവിന് സമീപം കോഴിക്കോടൻ കുന്നിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനായില്ല. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. 
ഇന്ന് വൈക്കീട്ട് 3.30 ഓടെയാണ് ഒളവണ്ണ പഞ്ചായത്തിലെ കോഴിക്കോടൻ കുന്ന് വ്യവസായ മേഘലയിൽ മരത്തിൽ തൂങ്ങിയ നിലയിൽ പുരുഷൻ്റെ ജഡം കണ്ടെത്തിയത്. സ്വകാര്യ കമ്പനിയുടെ പിറകുവശത്ത് ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തിന് സമീപമുള്ള കാടിനകത്ത്  ആയിരുന്നു ജഢം.
അസുഖം കാരണം ജോലിക്ക് പോകാതിരുന്ന തൊഴിലാളിക്ക് ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ജഡം കണ്ടത്.
തുടർന്ന്  പന്തീരങ്കാവ് ഇൻസ്പക്ടർ കെ. ഷാജു, എസ് ഐമാരായ ജോസ് ഡിക്രൂസ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും
ഫോറൻസിക് വിഭാഗവും  സ്ഥലത്തെത്തി നടപടികൾ പൂർത്തീകരിച്ചു. ദേഹപരിശോധനയിൽ 30 രൂപ മാത്രമാണ് കണ്ടെത്തിയത്. രാത്രിയോടെയാണ് ജഢം മോർച്ചറിയിലേക്ക് മാറ്റിയത്.
ജീവകാരുണ്യ പ്രവർത്തകനും ടി ഡി ആർ എഫ് പ്രവർത്തകനുമായ മഠത്തിൽ  അസീസിൻ്റെ നേതൃത്വത്തിൽ സിദ്ദീഖ്, കെ പി .സാബിറ, റിയാസ് മാളിയേക്കൽ, ഷംസു പുല്ലിക്കടവ് , മിർഷാദ് ഒളവണ്ണ എന്നിവരുടെ സഹായത്തോടെയാണ് മൃതദേഹം താഴെയിറക്കി പൊലീസ് നടപടികൾ പൂർത്തിയാക്കിയത്.
തിരിച്ചറിയാൻ പറ്റാത്ത വിധത്തിൽ അഴുകിയ നിലയിലാണ് മൃതദേഹം.
ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് ആണ് പ്രാധമിക സൂചന. ആളെ തിരിച്ചറിയാനായുള്ള അന്വേഷണം തുടരുമെന്ന് പൊലീസ് പറഞ്ഞു.

Post a Comment