Header Ads Widget

Responsive Advertisement
പെരുമണ്ണ
24 ജൂലൈ 2025

പെരുമണ്ണ മുല്ലമണ്ണ ജനകീയ കാളപൂട്ട് കമ്മറ്റിയും പെരുമണ്ണ ഗ്രാമപഞ്ചായത്തും
സംയുക്കമായി സംഘടിപ്പിക്കുന്ന കാളപൂട്ട് മത്സരം ജൂലൈ 27ന് ഞായറാഴ്ച നടത്തുമെന്ന് സംഘാടകർ.
മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി ട്ടാണ്  കാളപൂട്ട് മത്സരം നടത്തുന്നത്.
കാളപൂട്ട് കണ്ടത്തിലെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
ഞായറാഴ്ച രാവിലെ മുതൽ പെരുമണ്ണ മുല്ലമണ്ണ കാളപൂട്ട് കണ്ടത്തിലാണ് മത്സരം. 
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത്, അഞ്ചാം വാർഡ് മെമ്പർ കെ കെ ഷമീർ,  തട്ടുർ നാരായണൻ, ശശി ചെനപ്പാറകുന്ന് പിഎൻപി ഷൗക്കത്തലി  തുടങ്ങിയവർ ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കും.

Post a Comment