Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്: 
30 ജൂലൈ 2025
പന്തീരാങ്കാവ് തിരുത്തിമ്മൽത്താഴം റോഡിൽ അപകട ഭീഷണിയായി കെഎസ്ഇബി ട്രാൻസ്ഫോർമർ.  ദേശീയപാതയുടെ സർവീസ് റോഡിൽ നിന്നും തിരുത്തിമ്മൽത്താഴം ഭാഗത്തേക്കുള്ള റോഡിൻ്റെ തുടക്കത്തത്തിലാണ് ട്രാൻസ്ഫോർ. നിലത്ത് നിന്നും 4 അടി മാത്രം ഉയരത്തിലാണ് ഫ്യൂസകൾ ഉള്ളത്. യാതൊരു സുരക്ഷാവേലിയും സ്ഥാപിച്ചിട്ടില്ല. സമീപത്തെ റോഡ് തകർന്നു വലിയ കുഴികളും വെള്ളക്കെട്ടുമാണ്. മഴയിൽ കുട ചൂടി ട്രാൻസ്ഫോർമറിനരികിലൂടെ നടക്കേണ്ട സാഹചര്യം ഭയാനകരമാണ്. റോഡിലെ വെള്ളം നിറഞ്ഞ കുഴികൾ കടക്കവേ വാഹനങ്ങൾ ഒന്നു പാളിയാൽ വലിയ അപകടം സംഭവിക്കാം. മഴക്കാലത്ത് ഫ്യൂസിൽ നിന്നും മറ്റും വരുന്ന തീപ്പൊരി പ്രയോഗങ്ങൾ വേറെയുമുണ്ട്.
നൂറ് കണക്കിന് വാഹനങ്ങളും കുട്ടികൾ അടക്കമുള്ള കാൽനട യാത്രക്കാരും ഉപയോഗിക്കുന്ന റോസിൻ്റെ അരികിൽ നിന്നും  ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പീപ്പിൾസ് മൂവ്മെൻ്റ് ഫോർ സോഷ്യൽ ജസ്റ്റീസ്, കോഴിക്കോട് സെക്രട്ടറി വിനോദ് കുമാർ കുറുങ്ങാടം കെഎസ്ഇബി പന്തീരാങ്കാവ് സെക്ഷൻ അസിസ്റ്റൻ്റ് എൻജിനീയർക്ക് ഇത് സംബന്ധിച്ച്  നിവേദനം നൽകിയിട്ടുണ്ട്.

Post a Comment