പന്തീരാങ്കാവ്
30 ജൂലൈ 2025
പന്തീരാങ്കാവ് സരസ്വതി വിദ്യാനികേതൻ സ്ക്കൂളിൽ കുട്ടികൾക്ക് ഔഷധകഞ്ഞി വിതരണം ചെയ്തു. കർക്കടകമാസത്തിൽ രോഗ പ്രതിരോധശേഷി കൂട്ടാനും ശരീരബലം വർദ്ധിക്കുന്നതിനും വേണ്ടി പച്ചമരുന്നുകളുടെ സത്തും നവര അരി, തേങ്ങാപാൽ, നെയ്യ്ജീ, രകം, ഉലുവ എന്നിവ ചേർത്ത് മലയാളികൾ പരമ്പരാഗതമായി തയ്യാറാക്കുന്നതാണ് ഔഷധ കഞ്ഞി.
ഔഷധ കഞ്ഞിയുടെ പ്രാധാന്യവും അത് ശരീരത്തിന് നൽകുന്ന ഗുണങ്ങളും അധ്യാപകർ സ്കൂളിലെ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. ഓഷധകഞ്ഞി വിതരണം പ്രധാന അദ്ധ്യാപിക ജി.ലീന ഉത്ഘാടനം ചെയ്തു. മാതൃസമിതി പ്രസിണ്ടണ്ട് ഷിബിലി, ഷാജി.എൻ, സജിത സുരേഷ്, രേഷ്മ, രഞ്ജിനി, സനിത, ലിനി എന്നിവർ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ