മുക്കം
22 ജൂലൈ 2025
ബസ്സിടിച്ച് വയോധികക്ക് ദാരുണാന്ത്യം.
മുക്കത്തിന് സമീപം വാലില്ലാപ്പുഴ സ്വദേശിനിയായ ചിന്നു (66)ആണ് മരിച്ചത്.
കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ അരീക്കോടിനും മുക്കത്തിനും ഇടയിലാണ് അപകടം. മുക്കം ഭാഗത്തുനിന്നും അരീക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സിച്ചാണ് മരണം. മഴയിൽ കുട ചൂടി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ
ബസ്സിടിച്ച് റോഡിലേക്ക് വീണ ചിന്നുവിനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ