Header Ads Widget

Responsive Advertisement
ഒളവണ്ണ
30 ആഗസ്റ്റ് 2025

ഭിന്നശേഷി കുട്ടികളുടെ രക്ഷകർത്താക്കളുടെ കൂട്ടായ്മായാ  പരിവാർ ഒളവണ്ണ യൂനിറ്റും കരുണ  ചാരിറ്റബിൾ ട്രസ്റ്റും  ഒളവണ്ണയും 
സംയുക്തമായി  ഓണം ഗാല-2025 എന്ന പേരിൽ ഓണാഘോഷ പരിപാടി
സംഘടിപ്പിച്ചു. 
ആഗസ്റ്റ് 28ന് വ്യാഴാഴ്ച കുന്നത്തുപാലം സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി ഉത്ഘാടനം ചെയ്തു.
 ചടങ്ങിൽ വിശിഷ്ട അഥിയായ 
ഡെപ്യൂട്ടി കളക്ടർ  സി.ബിജു പരിവാർ കുടുംബാംഗങ്ങൾക്കായുള്ള "ഒലിവ് " ചികിത്സാ സഹായ പദ്ധതിയുടെ  പ്രഖ്യാപനവും  നിർവഹിച്ചു.
ഒലിവ് പദ്ധതി യെക്കുറിച്ച് ജില്ലാ വൈസ് പ്രസിഡന്റ്‌ പി.സിക്കന്തർ മുഖ്യ പ്രഭാഷണം നടത്തി. മെമ്പർമാരിൽ നിന്നുള്ള പ്രതിമാസ സാമ്പത്തിക വിഹിതം ശേഖരിച്ച് പരിവാർ കുടുംബങ്ങളിലെ അംഗങ്ങൾ
ഹോസ്പിറ്റൽ അഡ്മിറ്റ് ആകുന്ന സാഹചര്യങ്ങളിൽ  ചെലവിലേക്ക് 
നിശ്ചിത തുക നൽകി കൈതാങ്ങ്
ആവുകയാണ് ഒലിവ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജോ:സെക്രട്ടറി അബ്ദുറസാഖ്,  പ്രസിഡന്റ് മുനീറ, സെക്രട്ടറി കവിത 
പരിവാർ  ജില്ലാ സെക്രട്ടറി തെക്കെയിൽ രാജൻ, താമരശ്ശേരി പരിവാർ  പ്രസിഡന്റും ജില്ലാ പരിവാർ ജോയിന്റ് സെക്രട്ടറി യുമായ അയിഷാബി, ചേളന്നൂർ പരിവാർ എക്സിക്യൂട്ടീവ് അംഗവും ജില്ലാ പരിവാർ ട്രഷറർ വാസന്തി. ഒളവണ്ണ പഞ്ചായത്ത് അംഗങ്ങളായ  മിനി, എം സിന്ധു,  ജയപ്രശാന്ത്, ശുഭ, ഷൈനി, റാഹില, സൂപ്പർവൈസർ ബിന്ദു, കരുണ  ചാരിറ്റബിൾ ട്രസ്റ്റ്‌ ചെയർമാൻ  അനീഷ്   റസിയ തുടങ്ങിയവർ സംസാരിച്ചു.
160ൽ പരം ഭിന്നശേഷികുട്ടികളും അവരുടെ കുടുംബാംഗങ്ങളും കരുണ ചാരിറ്റബിൾ ട്രസ്റ്റ് മെമ്പർമാരുടെ കുടുംബാംഗങ്ങളും അടക്കം 600ഓളം പേർ പങ്കെടുത്ത ഓണാഘോഷത്തിൽ
കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാകായികപരിപാടികൾ അരങ്ങേറി.
 ഓണ പൂക്കളവും വിഭവസമൃദ്ധമായ സദ്യയും പരിപാടിയുടെ ഭാഗമായിരുന്നു. ഡയറക്ടർ പി മുഹമ്മദ് എല്ലാവർക്കും ഓണസമ്മാനങ്ങൾ വിതരണം ചെയ്തു.

Post a Comment