ഒളവണ്ണ
19 ആഗസ്റ്റ് 2025
ഒളവണ്ണ ഒടുമ്പ്രയിൽ ഉമ്മക്കും കുട്ടിക്കും തെരുവുനായയുടെ കടിയേറ്റു.
ഒളവണ ഒടുമ്പ്ര അപ്പക്സ് സ്കൂളിന് സമീ പം കൊഴമ്പുറത്ത് എടക്കണ്ടി പറമ്പ് സോനയാസർ (28), സഹൽ (6) എന്നിവർക്കാണ് കടിയേറ്റത്.
രാവിലെ 7.30 ഓടെ കുട്ടിയെ മദ്രസിലേക്ക് കൊണ്ടു പോകും വഴിയാണ് തെരുവ് നായക്കൂട്ടം ഇവരെ അക്രമിച്ചത്. കുട്ടിക്ക് തലയിൽ സാരമായി കടിയേറ്റു. കുട്ടിക്ക് രക്ഷാകവചമാകുന്നതിനിടെ അമ്മക്കും ശരീരമാസകലം കടിയേറ്റു. ഇരുവരും ചികിത്സയിലാണ്.സമീപത്തെ പുറക്കാട്ട് തൊടി ജനകിക്ക് നേരെ തെരുവുനായ പഞ്ഞടുത്തത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. ഓടി രക്ഷപ്പെടുന്നതിനിടെ വീണ് പരിക്കേറ്റ ജനകി കാലിൽ പ്ലാസ്റ്റർ ഇട്ട് ചികിത്സയിലാണ്.
ഒരു മാസത്തിനിടെ പ്രദേശത്ത് 6 പേർക്ക് കടിയേറ്റിട്ടുണ്ടെന്നും പ്രദേശത്ത് 25 ൽ അധികം തെരുവുനായകളുണ്ട് എന്നും നാട്ടുകാർ പറഞ്ഞു. പുഴ തീരത്തെ കാടുകൾ താവളമാക്കിയ നായ്കൾ പുഴയിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങൾ ഭക്ഷണമാക്കുന്നു എന്നും നാട്ടുകാർ പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ