പന്തീരാങ്കാവ്
06 സപ്തംബർ 2025
ദേശീയപാത 66 ൻ്റെ സർവീസ് റോഡിൽ കാൽനട യാത്രക്കാർക്ക് അവഗണന.
കോടികൾ ചിലവിട്ട സ്വപ്ന പദ്ധതിയായ ദേശീയ പാതയുടെ പ്രവർത്തികൾ അവസാന ഘട്ടത്തിൽ എത്തുമ്പോൾ കാൽനട യാത്രക്കാരനോടുള്ള അധികൃതരുടെ നിലപാട് വ്യക്തമാവുകയാണ്. പേരിന് ഒരു നടപ്പാത നിർമ്മിച്ചു അത്ര മാത്രം.
അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രവർത്തിയും ഡിസൈനും അവകാശപ്പെടുന്ന ദേശീയ പാതയുടെ
മികവ് ഇതിനോടകം തന്നെ നമുക്ക് വിവിധ സംഭവങ്ങളിൽ നിന്നും ബോധ്യപ്പെട്ടതാണ്. ഒടുവിൽ
സർവ്വീസ് റോഡിൽ നിർമ്മിച്ച ഫൂട്പാത്തും ചർച്ചയാവുകയാണ്.
റോഡിൽ നിന്ന് അരയടിയോളം ഉയരത്തിൽ നിർമ്മിച്ച ഫുട്പാത്തിൻ്റെ ഒത്ത നടക്കാണ് വൈദുതി കാലുകൾ സ്ഥാപിച്ചിരിക്കുന്നത്. ഒരു കുട്ടിയുടെ കൈപിടിച്ച് നടക്കാൻ കഴിയാത്ത വിധം സ്ഥാപിച്ച തൂണുകൾക്ക് പുറമേ സ്റ്റേവയറുകളും ദിശാസൂചികകളും ബോർഡുകളും സ്ഥാപിച്ചു തുടങ്ങിയതോടെ കാൽ നടപ്പാതയിൽ നടത്തം ശ്രമകരമാകും എന്ന് ഉറപ്പായി. അതേ സമയം നാട്ടുകാർ പ്രതിഷേധം ഉയർത്തിയ ചിലയിടങ്ങളിൽ തൂണുകൾ അരികിലാണ് സ്ഥാപിച്ചത്.
ഈ പ്രവർത്തികളെല്ലാം നമ്മുടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലായിരുന്നു നടന്നത് എന്നതും പ്രധാനമാണ്.
ഉദ്യോഗസ്ഥരുടെ കാൽ നടയാത്രക്കാരനോടുള്ള മനോഭാവം കൂടിയാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. വിഷയത്തിൽ വ്യാപക പ്രതിഷധവും ഉയർന്നിട്ടുണ്ട്.
അതേ സമയം സർവീസ് റോഡിൽ രണ്ടു ഭാഗങ്ങളിലേക്കും വാഹന യാത്ര നടത്താമെന്നാണ് ദേശീയപാത അതോറിറ്റിയുടെ അറിയിപ്പിൽ പറയുന്നതെങ്കിലും പലയിടങ്ങളിലും ആറു മുതൽ പരമാവധി ഏഴു മീറ്റർ മാത്രമാണ് സർവീസ് റോഡിൻ്റെ വീതി നടപ്പാത അടക്കമുള്ളത്. ചില വ്യാപാര സ്ഥാപനങ്ങൾ സർവ്വീസ് റോഡിൽ പാർക്കിംഗ് അവകാശമാക്കിക്കഴിഞ്ഞു.
ടോൾ കൊടുത്താലും യാത്രാ ദുരിതം ഒഴിയില്ല എന്ന് വ്യക്തമാവുകയാണ്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ