പന്തീരാങ്കാവ്
26 ആഗസ്റ്റ് 2025
സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായ കെ.ഇ.എൻ കുഞ്ഞഹമ്മദിനെ ജന്മനാടായ പെരുമണ്ണ ആദരിക്കുന്നു. ഗ്രാമീണ വായനശാല, ചെങ്കതിർ കലാ വേദി, പുരോഗമന കലാ സാഹിത്യ സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 27 ന് ബുധനാഴ്ച വൈകിട്ട് ഏഴ് മണിക്ക് പെരുമണ്ണ അങ്ങാടിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡോ ബീനാ ഫിലിപ്പ്, കെ.പി.രാമനുണ്ണി, അനിൽ ചേലേമ്പ്ര തുടങ്ങിയവരടക്കം നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ