കോഴിക്കോട്
19-08-2025
എം ഇ എസ് ഡയമണ്ട് ജൂബിലിയുടെ ഭാഗമായി എം ഇ എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ
എം ഇ എസ് മെഹ്‌ഫിൽ ക്ലബ്ബിന് കോഴിക്കോട്ട് തുടക്കമായി.
നടക്കാവിലെ എം ഇ എസ് വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.ഇ.എസ് മെഹ്ഫിൽ ക്ലബ്
"പാരിജാതം തിരുമിഴി തുറന്നു" എന്ന പാട്ട് പാടി ഡോ.എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്തു.
എം.ഇ.എസ് പ്രസിഡണ്ട് ഡോ.പി.എ ഫസൽ ഗഫൂർ കിഷോർ കുമാറിന്റെ പത്തോളം ഗാനങ്ങൾ തുടരെ പാടി അധ്യക്ഷം വഹിച്ചു.
എം.ഇ.എസ് ജില്ലാ പ്രസിഡണ്ട് കെ.വി. സലീം സ്വാഗതം പറഞ്ഞു. എം.ഇ എസ് നേതാക്കളായ വി.പി. അബ്ദുറഹിമാൻ, സി.ടി സക്കീർ ഹുസൈൻ, ബി എം സുധീർ, ഹാഷിം കടാക്കലകം, കെ എം ഡി മുഹമ്മദ്, കെ.കെ ഹംസ, അഡ്വ ഷമീം പക്സാൻ, സജൽ മുഹമ്മദ് എന്നിവർ പങ്കടുത്തു.ജില്ലാ സെക്രട്ടറി ഡോ. ഹമീദ് ഫസൽ നന്ദി പറഞ്ഞു. വിവിധ ഭാഷകളിലെ 100 ഓളം പാട്ടുകൾ പാടിയ കോഴിക്കോട്ടെ തുടക്കം ഗംഭീരമായി. നിറഞ്ഞ സദസ്സിലാണ് പരിപാടികൾ നടന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ