Header Ads Widget

Responsive Advertisement
കോഴിക്കോട് 
20 ആഗസ്റ്റ് 2025

താമരശ്ശേരി ചുരത്തിൽ ലോറിക്ക് തീപിച്ചു.
മാനന്തവാടിയിൽ നിന്നും പട്ടാമ്പിയിലേക്ക് ആക്രി സാധനങ്ങളുമായി പോവുകയായിരുന്ന ലോറിക്കാണ് തീ പിടിച്ചത്. ഉച്ചക്ക് 12.30 ഓടെ ചുരം ഇറങ്ങി ഒന്നാം വളവിൽ എത്തിയപ്പോൾ ലോറിയുടെ പിറകുവശത്തുനിന്നും നീയും പുകയും ഉയരുകയായിരുന്നു. തീ ശ്രദ്ധയിൽപ്പെട്ട മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരാണ്
ലോറി ഡ്രൈവറെ വിവരം ധരിപ്പിച്ചത്.
 ഉടൻ ലോറി നിർത്തി ഡ്രൈവറും 
ചുരം സംരക്ഷണസമിതി പ്രവർത്തകരും
സ്ഥലത്തെത്തിയ താമരശ്ശേരി പോലീസും ചേർന്ന്  തീ അണക്കാൻ ശ്രമമാരംഭിച്ചു. 
ഒടുവിൽ മുക്കം ഫയർ സ്റ്റേഷനിലെ 
രണ്ട് ഫയർ യൂണിറ്റുകൾ സ്ഥലത്ത്
എത്തിയ ശേഷമാണ് തീ പൂർണമായും കെടുത്തിയത്.

Post a Comment