പന്തീരാങ്കാവ്
23 ആഗസ്റ്റ് 2025
"രാഹുൽ ഗാന്ധി താങ്കൾ തനിച്ചല്ല രാജ്യം കൂടെയുണ്ട് “.
വോട്ട് കൊള്ളക്കെതിരെ പോരാടുന്ന രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പന്തീരങ്കാവിൽ സിഗ്നേച്ചർ കാമ്പയിൻ.
വെള്ളിയാഴ്ച വൈകുന്നേരം ഒളവണ്ണ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി നടത്തിയ സിഗനേച്ചർ ക്യാമ്പയിൻ മുൻ യൂത്ത് കോൺഗ്രസ് അഖിലിന്ത്യാ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പി. ടി അസീസ് അദ്ധ്യക്ഷത വഹിച്ചു. പരിപാടിയിൽ ബ്ലോക്ക്
പഞ്ചായത്ത് അംഗം സുജിത് ഒളവണ്ണ, പി. കണ്ണൻ, ടി .കെ സിറാജ്ജുദ്ധീൻ, കെ. പി റഷീദ്, നവാസ് കുറ്റിക്കാട്ടൂർ, ബാബു നരിക്കുനി ,ഹമീദ് മലയമ്മ, മണ്ഡലം
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റാഷിദ് ഒളവണ്ണ, ഷബീബ് അലി വെള്ളാഴിക്കോട് തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ