കുന്നത്തു പാലം
24 ആഗസ്റ്റ് 2025
ഒളവണ്ണ ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്ക് ജനകീയ സ്വീകരണം.
കുന്നത്തുപാലം ചെറുകാട് ആർട്സ് സെന്ററിൻ്റെ നേതൃത്വത്തിലാണ് ജനകീയ സ്വീകരണം ഒരുക്കിയത്.
ഒളവണ്ണ പ്രാമപഞ്ചായത്ത് രണരംഗത്തും വികസന-ക്ഷേമ പ്രവർത്തനങ്ങളിലും നടത്തിയ മികച്ച പ്രകടനങ്ങൾക്ക് വിവിധ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ദൽഹിയിൽ നടന്ന ഈ വർഷത്തെ ദേശീയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വിശിഷ്ടാതിഥിയാകാനുള്ള അവസരവും
ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.ശാരുതിയെ തേടിയെത്തി.
കൂട്ടായ പ്രവർത്തനം നടത്തി മാതൃക തീർത്ത മുഴുവൻ ഭരണ സമിതി അംഗങ്ങൾക്കും ഈ നേട്ടങ്ങൾ സാധ്യമാക്കിയതിനു പിന്നിൽ പ്രവർത്തിച്ച മുഴുവൻ ജീവനക്കാരേയും ആസൂത്രണ സമതി അംഗങ്ങളേയും വിവിധ പദ്ധതികൾ ഏറ്റെടുത്തു വിജയിപ്പിച്ച ജനകീയ കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെയും ചടങ്ങിൽ അനുമോദിച്ചു.
മാത്തറ ഇ എം എസ് ഹാളിൽ ചേർന്ന അനുമോദന സമ്മേളനം സി പി ഐ(എം) ജില്ലാ കമ്മറ്റി അംഗം കെ. ബൈജു ഉൽഘാടനം ചെയ്തു. രവീന്ദ്രൻ പറശ്ശേരി(കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മറ്റി ചെയർമാൻ) കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് എൻ. മനോജ്, സി പി ഐ(എം) കുന്നത്തുപാലം ലോക്കൽ സെക്രട്ടറി മനോജ് പാലാത്തൊടി എന്നിവർ ആശംസകൾ അർപ്പിച്ചു. കെ.ബാലാജി അനുമോദനപത്രം അവതരിപ്പിച്ചു. ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.പി.ശാരുതി, സ്റ്റാൻറിംഗ് കമ്മറ്റി ചെയർപേഴ്സണ്‍മാരായ പി. ബാബുരാജ്, പി.സിന്ധു, ചെറുകാട് ആർട്സ് സെന്റർ സെക്രട്ടറി എം.പി.വിബീഷ്, പ്രസിഡണ്ട് എ.സുരേഷ്, വി. എൻ.കൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ