Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
26 ആഗസ്റ്റ് 2025

ദേശീയപാതാ നിർമ്മാണ കമ്പനിയുടെ പന്തിരങ്കാവിലെ കോമ്പൗണ്ടിൽ നിന്നും സെപ്റ്റിക് മാലിന്യമുൾപ്പടെയുള്ള മലിനജലം പുറത്തേക്ക് ഒഴുക്കുന്നു.
പന്തീരാങ്കാവ് നെടുമ്പുറത്ത് മീത്തൽ കുന്നിൽ   പ്രവർത്തിച്ചുവരുന്ന നിർമ്മാണ കമ്പനിയുടെ കോമ്പൗണ്ടിൽ നിന്നുമാണ് ദുർഗന്ധം വമിക്കുന്ന മലിനജലം നെടുംപുറത്ത് മീത്തൽ റോഡിലേക്ക് ഒഴുകുന്നത്. റോഡിലേക്ക് മലിനജലം ഒഴുക്കുന്നത് പതിവാവുകയും ദുർഗദ്ദവും ചളിക്കെട്ടും ആയതോടെ പ്രദേശത്തെ 27 ഓളം വീട്ടുകാക്ക് കത്ത് നട യാത്ര പോലും ദുരിതത്തിലായി. 
മലിനജലം താഴ്ഭാഗത്തുള്ള കിണറുകളെയും മലിനപ്പെടുത്തുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. കമ്പനി അധികൃതരോട് നിരവധി തവണ പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിച്ചില്ലെന്ന് നാട്ടുകാർ പറഞ്ഞു. 
നടപടി ആവശ്യപ്പെട്ട് പന്തീരങ്കാവ് പൊലീസ് ഇൻസ്പക്ടർക്ക് അടക്കം
നിരവധി അധികാര കേന്ദ്രങ്ങളിൽ പ്രദേശവാസികൾ പരാതി നൽകിയിട്ടുണ്ട്.
ഇതിനു മുമ്പും നിർമ്മാണ കമ്പനി പൊതു സ്ഥലത്തേക്ക് മാലിന്യമൊഴുക്കിയ സംഭവങ്ങൾ ഉണ്ടാവുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തിട്ടുണ്ട്.


Post a Comment