27 ആഗസ്റ്റ് 2025
തുടർച്ചയായ 29-ാമത്തെ വർഷവും പന്തീരങ്കാവ് ഗണേശ സാധനാ കേന്ദ്രത്തിൽ വിനായക ചതുർത്ഥി മഹോത്സവം നടന്നു വരികയാണ്.
ആഗസ്റ്റ് 25 ന് ആരംഭിച്ച ചടങ്ങുകൾ ആരംഭിച്ചത്. മഹാത്സവത്തിൻ്റെ ഭാഗമായി വിവിധ പൂജകൾ, ഹോമങ്ങൾ, അർച്ചനകൾ, ചതുരാവൃത്തി തർപ്പണം, പണ്ഡികാ ഹോമം, പ്രഭാഷണം കൂടാതെ
കലാപരിപാടികളും നടക്കുകയാണ്.
ഗണേശ സാധനാ കേന്ദ്രം ആചാര്യ
ശ്രീലശ്രീ ആനന്ദ്യംബായുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ.
ആഗസ്റ്റ് 28ന് വ്യാഴാഴ്ച ഉച്ചക്ക് അറപ്പുഴ ആറാട്ട് കടവിൽ ഗണേശ വിഗ്രഹം നിമജ്ഞനം ചെയ്യുന്നതോടെ ഈ വർഷത്തെ വിനായക ചതുർത്ഥി മഹോത്സവത്തിന് സമാപനമാകും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ