പാലാഴി
23 ആഗസ്റ്റ് 2025
ദേശീയപാതയിൽ വാൻ കത്തി നശിച്ചു. ഉച്ചക്ക് 12.30 ഓടെ പാലാഴി ഹൈലൈറ്റ് മാളിനു മുൻവശത്ത് ആണ് അപകടം.
മലപ്പുറത്തു നിന്നും കുന്നമംഗലത്തേക്ക് പോകുവുകവെ എഞ്ചിൻ ഭാഗത്തു നിന്നും തി പടരുകയായിരുന്നുവെന്ന് ഡ്രൈവർ പറഞ്ഞു.
കുന്നമംഗലം പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ സൗണ്ട് സിസ്റ്റം ചെയ്യുവാനുള്ള ഇലക്ടോണിക് ഉപകരണങ്ങൾ വണ്ടിയിൽ ഉണ്ടായിരുന്നു. ഇവയെല്ലാം തീ പടരും മുമ്പ് നീക്കം ചെയ്യാൽ കഴിഞ്ഞു. എന്നാൽ വാഹനം പൂർണ്ണമായും കത്തിനശിച്ചു. വാഹനത്തിലുണ്ടായിരുന്ന പേർക്കും. പരിക്കില്ല.
മീഞ്ചന്ത, വെള്ളിമാടുകുന്ന് അഗ്നിരക്ഷാ യൂനിറ്റുകൾ എത്തിയാണ് തീയണച്ചത്.
സ്റ്റേഷൻ ഓഫീസർമാരായ, റോബി വർഗീസ്, മുരളീധരൻ സി കെ,
അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ശിഹാബുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ