Header Ads Widget

Responsive Advertisement
ഒളവണ്ണ
31 ആഗസ്റ്റ് 2025

ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്ക് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ  കുടുംബ ഡോക്ടർ പദ്ധതിയും നീതി ക്ലിനിക്കും ആരംഭിച്ചു. ഉദ്ഘാടനത്തോട്
അനുബന്ധിച്ച് കൊടിനാട്ട് മുക്കിൽ ഏകദിന സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. 
കുന്ദമംഗലം നിയോക മണ്ഡലം എം എൽ എ അഡ്വ: പി ടി എ റഹീം കുടുംബ ഡോക്ടർ പദ്ധതിയും നീതി ക്ലിനിക്കും മെഡിക്കൽ ക്യാമ്പും  ഉദ്ഘാടനം ചെയ്തു. 
ബാങ്ക് പ്രസിഡണ്ട് വി വിജയൻ അദ്ധ്യക്ഷനായി. കെസിഇയു സംസ്ഥാന കമ്മിറ്റി അംഗം കെ ബൈജു, ബാങ്ക് മുൻ പ്രസിഡണ്ടുമാരായ കെ കെ ജയ പ്രകാശൻ പി ഹരിദാസ്, സഹകരണ ആശുപത്രി ഡോക്ടർമാരായ രഞ്ജിത് എസ് ഷെഹീൻ പി ടി മുഹമ്മദ് റിബിൻ എസ് എന്നിവർ സംസാരിച്ചു. രജീഷ് നീലേരി, കെഎസ് ഹർഷൻ തുടങ്ങിയവർ സംസാരിച്ചു.
ഒളവണ്ണ സർവ്വീസ് സഹകരണ ബാക്ക് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നീതി ക്ലിനിക്കിൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഇ എൻ ടി, അസ്ഥി രോഗം, ജനറൽ മെഡിസിൻ, സർജറി വിഭാഗങ്ങളിൽ വിദഗ്ദരായ ഡോക്ടർമാരുടെ സേവനം ലഭിക്കുമെന്നും ബാങ്ക് പ്രസിഡൻറ് വിജയൻ വ്യക്തമാക്കി.

Post a Comment