കൊടിയത്തൂർ
21 ആഗസ്റ്റ് 2025
കാൽ തെന്നി ആഴമുള്ള തോട്ടിലേക്ക് വീണു പരിക്കേറ്റ യുവാവിനെ മുക്കം അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. പൂവാട്ടുപറമ്പ് സ്വദേശിയായ 26 കാരൻ ആണ് തോട്ടിൽ വീണത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ വെസ്റ്റ് കൊടിയത്തൂരിലെ
അമ്പലക്കണ്ടിക്ക് സമീപമുള്ള പറമ്പിലൂടെ നടക്കുന്നതിനിടയിൽ
ഏറെ താഴ്ചയുള്ള തോട്ടിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു.
കരക്ക് കയറ്റാനായില്ല. മുക്കം ഫയർ യൂണിറ്റ് സ്ഥലത്തെത്തും വരെ നാട്ടുകാർ കയറിയിട്ട് വെള്ളത്തിൽ താഴ്ന്നു പോകാതെ സുരക്ഷിതമാക്കി നിർത്തുകയായിരുന്നു.
പരിക്കേറ്റ യുവാവ് മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ,സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ എ സുമിത്ത്,
അഗ്നിരക്ഷാസേന അംഗങ്ങളായ പി ടി ശ്രീജേഷ്, കെ പി നിജാസ്,കെ എ ജിഗേഷ്, കെ പി അജീഷ്, സി എഫ് ജോഷി തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ