മാത്തറ
25 ആഗസ്റ്റ് 2025
ഒളവണ്ണ പഞ്ചായത്തിലെ മാത്തറ ബ്ലോക്ക് ഓഫീസിനു സമീപം വലിയ തച്ചിലോട്ട് ബാബുരാജിൻ്റെ നാല് വയസ്സ് പ്രായമുള്ള പശുവിനെയും 4 മാസം മാത്രം പ്രായമായ കിടാവിനെയുമാണ്
നിരീക്ഷണത്തിൽ ആക്കിയത്.
രണ്ടാഴ്ച മുമ്പ് നായ തൊഴുത്തിൽ കയറി പശുക്കുട്ടിയെ അക്രമിച്ചിരുന്നു. പശുക്കുട്ടിയുടെ മുഖത്തും കാലിലുമാണ് ചെറിയ പരിക്കേറ്റത്. തുടർന്നുള്ള ദിവസങ്ങളിൽ പശുക്കിടാവിന് പെരുമാറ്റത്തിലും ശബ്ദത്തിലും മാറ്റം വരികയും വായിൽ നിന്നും നുരയും പതയും വരുന്നതും മനസിലാക്കിയ വീട്ടുകാർ ഇന്നലെ ഒളവണ്ണ മൃഗാശുപത്രിയിൽ വിവരമറിയിച്ചു. ഡോക്ടർ മിഥുൻ ഇന്ന് നടത്തിയ പരിശോധനയിൽ പേവിഷ ബാധയുടെ ലക്ഷണങ്ങളെന്നാണ് നിഗമനം. ഇതോടെ കുട്ടിയെയും തള്ളയേയും നിരീക്ഷണത്തിലാക്കി. തള്ളപ്പശുവിന് നിലവിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലങ്കിലും പ്രതിരോധ കുത്തിവെപ്പ് നൽകിയിട്ടുണ്ട്. പശുക്കളുമായി സമ്പർക്കം പുലർത്തിയ ബാബു രാജനും കുത്തിവെപ്പ് എടുത്തിട്ടുണ്ട്. പാൽ കറക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ലെന്ന് വീട്ടുകാർ പറഞ്ഞു.
വെച്ചൂർ ഇനത്തിലുള്ള ഇവയെ
വലിയ വില പറഞ്ഞിട്ടും വിൽപന നടത്തിയില്ലെന്നും ഏറെ സ്നേഹിച്ചു പരിപാലിച്ചു വരികയായിരുന്നെന്നം വീട്ടമ്മ സുമിത്ര പറഞ്ഞു.
പ്രദേശത്തുള്ള മറ്റ് വളർത്തുമൃഗങ്ങളെ
പേപ്പട്ടി കടിച്ചിട്ടുണ്ടോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ