Header Ads Widget

Responsive Advertisement
കോഴിക്കോട് 
26 ആഗസ്റ്റ് 2025

പൊതു ഗതാഗത മേഖലയിൽ യാത്രക്കാർക്കു ഏറ്റവും കൂടുതൽ ഉപയോഗപ്രദമായ ബസ് സർവീസുകളെ ഉടമകൾക്ക് വേണ്ടി വെട്ടിച്ചുരക്കരുതെന്ന്  കോഴിക്കോട് ജില്ലാ കൺസ്യുമർ പ്രൊട്ടക്ഷൻ കൗൺസിൽ (ഡി സി പി സി) മെമ്പർ സകരിയ പള്ളിക്കണ്ടി ആവശ്യപ്പെട്ടു.

ആർ ടി എ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാത്രി കാലംങ്ങളിലെ ദീർഘ ദൂര സർവീസുകൾ വെട്ടിച്ചുരുക്കുന്നത്  യാത്രക്കാർക്ക് വളരെ അധികം വിഷമം ഉണ്ടാക്കുന്നത് ആണെന്നും സകരിയ കൂട്ടിച്ചേർത്തു.
ഇതു സംബന്ധിച്ച് വടകര റീജി നൽ ട്രാൻസ്പോർട്ട് അതോറിറ്റി സെക്രട്ടറിക്ക്
കൺസൂമർ ഫെഡറേഷൻ ഓഫ് കേരള നിവേദനം നൽകി.
 ഇന്ന് രാവിലെ കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ആർ ടി എ ചെയർമാൻ ബഹു. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്  ഐ എ എസ്  ആദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണർ സി വി എം ഷെരീഫ്, ജില്ലാ പോലീസ് മേധാവി കെ ഇ ബൈജു വടകര,  കോഴിക്കോട് ആർ ടി ഒ മാർ തുടങ്ങിയവർ സന്നിഹിതരായി.

Post a Comment