മികച്ച പ്രമോഷൻ വീഡിയോ നിർമ്മിച്ച
ടീം പെട്ടി യെ ആദരിക്കും. കോഴിക്കോട് മലാപ്പറമ്പിൽ പ്രവർത്തിക്കുന്ന ചേതന സെൻറർ ഫോർ ന്യൂറോ സൈക്യാട്രിക് റീഹാബിലിറ്റേഷനു വേണ്ടി നിർമ്മിച്ച വീഡിയേ കണ്ടവരുടെ എണ്ണം 5 ലക്ഷം കടന്ന സന്തോഷത്തിൽ ആണ് ആശുപത്രി മാനേജ്മെൻ്റ് ടീം പെട്ടി ടീമിനെ ആദരിക്കുന്നത്.
ആഗസ്റ്റ് 27 ചേതന ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയിൽ ടീമിനെ ആദരിക്കുമെന്ന്
ഡോക്ടർ പി എൻ. സുരേഷ് കുമാർ നാട്ടുവാർത്തയോട് പറഞ്ഞു.
സോഷ്യൽ മീഡിയകളിൽ വൈറൽ
റീൽസുകളുമായി മുന്നേറുകയാണ്
"ടീം പെട്ടി". ഇവർ വെറും 5 മാസം കൊണ്ടാണ് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്തത്. കാലിക പ്രസക്തമായ കാര്യങ്ങൾ നർമ്മത്തിൽ ചാലിച്ച് 30 ഓളം വീഡിയോകൾ ടീം പെട്ടി ഇതിനോടകം റിലീസ് ചെയ്തിട്ടുണ്ട്.
ഭാഗ്യരാജ് കോട്ടൂളി, സംഗീത് കൈമ്പാലം, സുധി ഒളവണ്ണ എന്നിവർ ചേർന്ന് തുടങ്ങിയ ടീം പെട്ടി ഇപ്പോൾ വളർന്ന് പന്തലിച്ചു കഴിഞ്ഞു.
സുനിൽ കാലിക്കറ്റ്, രമ്യ വിനീത്. സുനിൽ ഒളവട്ടൂർ, പ്രശാന്ത് പന്തീരാങ്കാവ്,
ഫിറോസ് കീഴ്മാട് തുടങ്ങി വരെല്ലാം
പ്രധാന അഭിനേതാക്കളായി ഇപ്പോൾ കൂടെയുണ്ട്.
ഉണ്ണി നീലഗിരി, ജിത്തു കാലിക്കറ്റ്,
നിഖിൽ മനോമി, ആഷിഫ് ഒലിപ്രം എന്നിവരാണ് ക്യാമറയും എഡിറ്റിംഗും കൈകാര്യം ചെയ്യുന്നത്. കഥ ഭാഗ്യരാജ്
കോട്ടൂളിയുടെ മനസിൽ വിരിയുമ്പോൾ തിരക്കഥയും സംവിധാനവും സംഗീത് കൈമ്പാലത്തിൻ്റെ കൈകളിൽ ഭദ്രമാണ്.
ചിരിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന നിരവധി റീലുകളുടെ പണിപ്പുരയിലാണ്
ടീം പെട്ടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ