Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
28 ആഗസ്റ്റ്  2025
പന്തീരങ്കാവ് ഗണേശ സാധനാ കേന്ദ്രത്തിൽ നടന്നുവന്ന വിനായക ചതുർത്ഥി മഹോത്സവം സമാപിച്ചു
ആഗസ്റ്റ് 25 ന് ആരംഭിച്ച ചടങ്ങുകളുടെ ഭാഗമായി വിവിധ പൂജകൾ, ഹോമങ്ങൾ, അർച്ചനകൾ,  പ്രഭാഷണം തുടങ്ങി വിവിധ പരിപാടികൾ നടന്നു.
ഗണേശ സാധനാ കേന്ദ്രം ആചാര്യ 
ശ്രീലശ്രീ ആനന്ദ്യംബായുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
ആഗസ്റ്റ് 28ന് ചതുരാവൃത്തി തർപ്പണം കഴിഞ്ഞ് ഉച്ചക്ക് 12 മണിയോടെ അറപ്പുഴ ആറാട്ട് കടവിൽ ഗണേശ വിഗ്രഹം നിമജ്ഞനം ചെയ്യുന്നതോടെ ഈ വർഷത്തെ വിനായക ചതുർത്ഥി മഹോത്സവത്തിന് സമാപനമായി.

Post a Comment