പന്തീരങ്കാവ്
1 സപ്തംബർ 2025
ദേശീയ പാതയുടെ സർവ്വീസ് റോഡിൽ പന്തീരങ്കാവ് ഗോൾഡൻ ബേക്ക് ഹോട്ടലിനു സമീപം ഇന്ന് രാവിലെയാണ് പരിക്കേറ്റ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്.
വാഹനം കയറി തലയിലും ഉടലിലും സാരമായ പരിക്കുണ്ട്. രാവിലെ ഇതുവഴി പോവുകയായിരുന്ന മൃഗ സ്നേഹിയും പരിപാലകനും രക്ഷാപ്രവർത്തകനുമായ പറമ്പിൽ തൊടി പ്രശാന്ത് പരിക്കേറ്റ പെരുമ്പാമ്പിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
തുടർന്ന് വനം വന്യജീവി വിഭാഗത്തിന് വിവരം കൈമാറി. വനം വകുപ്പിനെ നിർദ്ദേശത്തെ തുടർന്ന് വൈകീട്ട് 3 മണിയോടെ രക്ഷാപ്രവർത്തകനായ ഷിജിത്തും സംഘവും സ്ഥലത്തെത്തി. ഇതിനോടകം പരിക്കേറ്റ പെരുമ്പാമ്പ്
ചാവുകയും ചെയ്തു. തുടർന്ന് പെരുമ്പാമ്പിനെ സംഘം കൊണ്ടുപോയി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ