പന്തീരാങ്കാവ്
21 സപ്തംബർ 2025
ചാക്കുകളിൽ കെട്ടി കുഴിയിൽ തള്ളിയ മാലിന്യം എതിർപ്പ് അവഗണിച്ച് മണ്ണിട്ട് മൂടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.
കൊടൽ നടക്കാവ് ഈരാട്ടുകുന്നിൽ സ്വകാര്യ ഭൂമിയിലെ മാലിന്യം നിറച്ച കുഴികൾ ഞായറാഴ്ച ദിവസം മണ്ണിട്ട് മൂടാൻ നടത്തിയ ശ്രമമാണ് നാട്ടുകാർ തടഞ്ഞത്.
വെള്ളിയാഴ്ച രാത്രിയിലാണ് നേരത്തേ ഒരുക്കിവെച്ച കുഴികളിൽ ചാക്കുകളിൽ നിറച്ച മാലിന്യങ്ങൾ വാഹനത്തിൽ കൊണ്ടുവന്ന് തള്ളിയത്. പ്രദേശമാകെ രൂക്ഷമായ ദുർഗന്ധമായതോടെ ശനിയാഴ്ച നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മാലിന്യ കുഴി കണ്ടെത്തിയത്. ആശുപത്രി മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളുമാണ് ചാക്കുകളിൽ എന്നാണ് നാട്ടുകാർ പറയുന്നത്.
കുഴിയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ദുർഗ്ഗദ്ദം വമിക്കുന്ന മാലിന്യങ്ങൾ സിമൻറ് ചാക്കുകളിൽ നിറച്ച് തള്ളിയത്. നാട്ടുകാർ അധികാരികളെ വിവരം അറിച്ചതോടെ അടിയന്തിര നടപടിയെടുക്കുമെന്ന് ആരോഗ്യ വിഭാഗം ഉദ്യാഗസ്ഥർ പറഞ്ഞെങ്കിലും ഞായറാഴ്‌ച മാലിന്യ കുഴി മണ്ണിട്ട് മൂടുന്ന കാഴ്ച നാട്ടുകാരെ പ്രകോപിതരാക്കി. തുടർന്ന് പന്തീരങ്കാവ് പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി.
തുടർന്ന് ആരോഗ്യ വിഭാഗത്തെ നാട്ടുകാർ വീണ്ടും വിവരം അറിയിച്ചു. അവധി ദിവസമായതിനാൽ തിങ്കളാഴ്ച നടപടികൾ സ്വീകരിക്കുമെന്ന മറുപടിയാണ് നാട്ടുകാർക്ക് ലഭിച്ചത്.
കുന്നിൻ മുകളിൽ കുഴിയെടുത്ത് മാലിന്യം തള്ളിയിട്ട് 2 ദിവസമായിട്ടും യാതൊരു നടപടിയും ഉണ്ടായില്ല എന്ന് സാരം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ