ഒളവണ്ണ
2 സപ്തംബർ 2025
നാളികേര പെരുമക്ക് 66 വർഷം.
കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ നാഗത്തും പാടത്ത് കെട്ടിത്തൂക്കിയ,
66 വർഷമായി സൂക്ഷിച്ചു പോരുന്ന രണ്ടു ഭീമൻ തേങ്ങകളെ ലോക നാളികേര ദിനമായ സപ്തംബർ 2 ന് കർഷക സംഘം ഒടുമ്പ്ര മേഖലാ കമ്മിറ്റി മാലയിട്ട് ആദരിച്ചു.
66 വർഷമായിട്ടും യാതൊരു കേടും വരാതെ കേര നാടിൻ്റെ പ്രതാപ സാക്ഷിയായി ഇപ്പോഴും പീടിക വാറാന്തയിൽ തൂങ്ങി നിൽക്കുന്ന
കാഴ്ചയും ഹൃദ്യമാണ്.
അഴിഞ്ഞിലത്തു നിന്നും ചാലിയാർ ചെറുപുഴ വഴി മാമ്പുഴയുടെ തീരത്ത് ചെറയക്കാട്ട് മുഹമ്മദ് ഹാജിക്കായി കൊണ്ടുവന്ന നാളികേരത്തിൽ അസാധാരണ വലുപ്പമുണ്ടായിരുന്ന രണ്ടു നാളികേരങ്ങൾ ചെറയക്കാട്ട് അബ്ദുൾ ഖാദറിന്റെ പിടിക വറാന്തയിൽ പുതിയോട്ടിൽ പോക്കറുട്ടി, അയിലാളത്ത് രാരു എന്നീ കർഷകരാണ് കെട്ടിതൂക്കിയത്.ഇന്നത്തെ നാളികേര ത്തെ അപേക്ഷിച്ച് വലിപ്പം കൊണ്ട് ഈ തേങ്ങകൾ അപൂർവ്വ വസ്തുവായി മാറിക്കഴിഞ്ഞു. നാളികേരം കാണുവാൻ ഇതിനോടകം നിരവധി ആളുകൾ എത്തിയിട്ടുണ്ട്. ബോട്ടാണിക്കൽ ഗാർഡൻ ഉദ്യോഗസ്തരും ശാസ്ത്രജ്ഞരും വിദ്യാർത്ഥികളും മാത്രമല്ല നിരവധി വിദേശികളും ഈ നാളികേര പെരുമ കണ്ടറിയാൻ എത്തിയവരിലുണ്ട്.
കർഷക സംഘം ഒടുമ്പ്ര മേഖലാ സെക്രട്ടറി സി.രാധാകൃഷ്ണൻ ആദരിക്കൽ ഉദ്ഘാടനം ചെയ്തു.
സഖാവ് മഠത്തിൽ അബ്ദുൾ അസീസ് ടി.രമാനന്ദൻ, പി.ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ