മണക്കടവ്
03 സപ്തംബർ 2025
മാനവ സംഗമം സപ്തംബർ 7 ന്
മണക്കടവ് ദാറുസ്സലാം ഹയർ സെക്കണ്ടറി മദ്രസയുടെ ജുൽവെ മദീന 2 k 25 മിലാദ് ക്യാമ്പയിനിൻ്റെ ഭാഗമായി സപ്തംബർ 7 ന് ഞായറാഴ്ച വൈകീട്ട് മാനവ സംഗമം സംഘടിപ്പിക്കുമെന്ന് സി.പി.അശ്റഫ് ഫൈസി പത്ര സമ്മേളനത്തിൽ പറഞ്ഞു.
മണക്കടവ് കുന്ദംകുളങ്ങര സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, ആർജ്ജിത ഹിന്ദു സമാജം അധ്യക്ഷൻ സ്വാമി ആത്മദാസ് യമി, താമരശ്ശേരി രൂപതാ ബിഷപ്പ് റെമിജിയോസ് മരിയ പോൾ ഇഞ്ചനാനിയിൽ, മുനീർ ഹുദവി വിളയിൽ തുടങ്ങിയവർ പങ്കെടുക്കും. മുഹമ്മദ് നബി (സ) യുടെ 1500- മത് ജന്മദിനാeഘാഷത്തിൻ്റെ ഭാഗമായാണ് പ്രദേശത്തെ മത സാമുഹിക സാംസ്കാരിക നേതാക്കളെ ഒരുമിച്ച് കൂട്ടി മാനവ സംഗമം സംഘടിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്താ സമ്മേളനത്തിൽ മദ്രസ സെക്രട്ടറി മുഹമ്മദലി ശിഫാബ് യു.സി, സ്വദർ സി.പി.അശ്റഫ് ഫൈസി, പ്രസിഡണ്ട് എം അബ്ദുൾ വഹാബ്, വൈസ് പ്രസിഡണ്ട് എ.ഹമീദ് മൗലവി, കൊടൽ ജുമാ മസ്ജിദ് സിക്രട്ടറി വി എം അബ്ദുൾ അസീസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
റബീഉൽ അവ്വൽ 1 മുതൽ 15 വരെയാണ് മിലാദ് ക്യാമ്പയിൻ നടക്കുന്നത്. ഇതിൻ്റെ ഭാഗമായി മീലാദ് വിളംബര റാലി, ആഗസ്റ്റ് 28ന് ഷീ ഫെസ്റ്റ് തുടങ്ങിയ വിവിധ പരിപാടികൾ നടന്നു കഴിഞ്ഞു. സപ്തംബർ 6 ന് ശനിയാഴ്‌ച മീലാദ് ഫെസ്റ്റ് നടക്കും. സമാപന ദിവസമായ സപ്തംബർ 7 ന് ഞായറാഴ്ച യാണ് സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും സംഗമം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ