Header Ads Widget

Responsive Advertisement
പന്തീരാങ്കാവ്
2 സപ്തംബർ 2025

ദേശിയ പാത സർവിസ് റോഡുകൾ വാഹന  പാർക്കിംഗ് സ്ഥലമാക്കി സ്വകാര്യ സ്ഥാപനങ്ങൾ .

ദേശിയ പാത 66 ലെ സർവീസ് റോഡുക കൂടെ പകുതിയും കയ്യേറി വ്യാപകമായി വാഹന പാർക്കിംഗ്. ഇരിങ്ങല്ലൂർ ഭാഗത്ത് ദേശീയ പാതയുടെ ഇരുഭാഗങ്ങളിലെ സർവ്വീസ് റോഡുകളുമുള്ള വാഹനങ്ങളുടെ സ്ഥിരം  പാർക്കിംഗ് മറ്റ് വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഉണ്ടാക്കുന്ന ദുതിതം ചില്ലറയല്ല. 
ദേശീയപാതക്ക് കിഴക്കുഭാഗത്തുള്ള മാട്രിയ ആശുപത്രിയിലെത്തുന്നവരും ഇതേ ഭാഗത്തുള്ള മറ്റു നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വാഹനങ്ങളൾ പോലും റോഡിൽ തന്നെയാണ് നിർത്തിയിടുന്നത്. 
ദേശീയ പായുടെ പടിഞ്ഞാറ് ഭാഗത്ത് പ്രവർത്തിക്കുന്ന മെട്രോ ജീവനക്കാരും ആശുപത്രിയിൽ എത്തുന്നവരും വാഹനം നിർത്തിയിടുന്നത് സർവ്വീസ് റോഡിൽ തന്നെ. 
കെട്ടിടങ്ങളിൽ ആവശ്യമായ പാർക്കിംഗ് സൗകര്യം ഇല്ലാത്തതിനാൽ റോഡിലെ പാർക്കിംഗ് സ്ഥാപനങ്ങൾക്കും ഗുണകരമാണ്. ഇരിങ്ങല്ലൂർ റോഡിലെ മുന്നല്ലൂർ വളവിലും തലങ്ങും വിലങ്ങും വാഹനങ്ങൾ നിർത്തിയിടുകയാണ്. വിഷയത്തിൽ ഇരിങ്ങല്ലൂർ അവിരാമം റസിഡൻ്റ്സ് അസോസിയേഷൻ പ്രവർത്തകർ ആശുപത്രി അധികൃതരോട് പരാതി 
അറിയിച്ചിട്ടും പരിഹാരമുണ്ടായില്ല.

സർവ്വീസ് റോഡിൽ ഇരു ഭാഗത്തേക്കും യാത്ര അവദിച്ചതായി ദേശീയപാത അധികൃതർ വ്യക്തമാക്കുന്നുണ്ടെങ്കിലും അനധികൃത പാർക്കിംഗ് കാരണം ഈ ഭാഗങ്ങളിൽ ഒരു ഭാഗത്തേക്ക് പോലും വാഹനങ്ങൾ പ്രയാസപ്പെടുകയാണ്.

യാത്രാ സൗകര്യം മെച്ചപ്പെടുത്താൻ ലക്ഷ്യം വച്ച് കോടികൾ ചിലവിട്ട്  റോഡ് പണിതിട്ടും യാത്ര ക്ലേശകരമാകും എന്നതിൻ്റെ സൂചനയാണിത് നൽകുന്നത്. പാർക്കിംഗ് പാടില്ലെന്നും അനധികൃത പാർക്കിംഗിന് 1000 രൂപ പിഴയെന്നും സൂചിപ്പിക്കുന്ന ബോർഡിനു കീഴെ സർവീസ് റോഡിൽ ഉള്ള  
അനധികൃത പാർക്കിംഗിനെതിരെ പൊലീസും നടപടിയെടുക്കാത്തതിൽ പ്രതിഷേധവും ശക്തമാണ്.

Post a Comment