കോഴിക്കോട്
12 സപ്തംബർ 2025
ആറുവർഷംമുമ്പ് കാണാതായ വെസ്റ്റ് ഹിൽ സ്വദേശി കെ ടി വിജിലിൻ്റെത് എന്ന് കരുതുന്ന അസ്ഥികൾ കണ്ടെത്തി.
കോഴിക്കോട് സരോവരത്ത് കഴിഞ്ഞ ആറു ദിവസമായി നടക്കുന്ന തിരച്ചിലിന് ഒടുവിലാണ് ഇന്ന് രാവിലെയോടെ കൂടുതൽ അസ്ഥികൾ കണ്ടെടുത്തത്.
പോലീസിൻ്റെ സാന്നിദ്ധ്യത്തിൽ മഠത്തിൽ അബ്ദുൾ അസീസിൻ്റെ നേതൃത്വത്തിൽ
ഉള്ള സംഘമാണ് ചതുപ്പിലെ തിരച്ചിലിൽ പൊലീസിനെ സഹായിച്ചത്.
ഏറെ ആഴത്തിലുള്ള ചെളിയും വെള്ളവുമാണ് തിരച്ചിലിന് പ്രതിസന്ധി സൃഷ്ടിച്ചത്.
പ്രതികളായ വാഴതിരുത്തി കുളങ്ങര കണ്ടി നിഖിൽ, വേങ്ങേരി ചേനിയം പൊയിൽ ദീപേഷ് എന്നിവർ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് ആറുവർഷം മുമ്പ് കാണാതായ വിജിലിനു വേണ്ടിയുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയത്.
പ്രതികൾ കാണിച്ചു കൊടുത്ത സരോവരത്തെ ചതുപ്പിലാണ് തിരച്ചിൽ നടന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ