Header Ads Widget

Responsive Advertisement
കോഴിക്കോട്
14 സപ്തംബർ 2025

ആറുവർഷങ്ങൾക്ക് 
മുൻപ് 
കാണാതായ എലത്തൂർ സ്വദേശി വിജിൽ തിരോധാന കേസിലെ രണ്ടാം പ്രതി കുറ്റിക്കാട്ടൂര്‍ വെള്ളി പറമ്പ് സ്വദേശി ഗോശാലികുന്നുമ്മല്‍ വീട്ടില്‍ രഞ്ജിത്ത് (39) പൊലീസിൻ്റെ പിടിയിലായി.
പോലീസ് സൈബര്‍ സെൽ നടത്തിവന്ന ശാസ്ത്രീയ നിരീക്ഷണത്തിൽ  തെലുങ്കാനയിലൂള്ള കമ്മത്ത് വെച്ചാണ് പ്രതി പിടിയിലായത്. എലത്തൂര്‍ പോലീസും ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അരുൺ കെ.പവിത്രന്റെ നേതൃത്വത്തിൽ ക്രൈം സ്ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

2019 മാർച്ച് 24 ന് ആണ് കൂട്ടുകാർക്ക്  ഒപ്പം പോയ വിജിലിനെ കാണാതായത്.
വിജിലിൻ്റേത് എന്ന് കരുതപ്പെടുന്ന അസ്ഥികൾ ഇന്നലെ  സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെടുത്തിരുന്നു.  വിജിലിന്റെ സുഹൃത്തുക്കളും കേസിലെ മറ്റു പ്രതികളുമായ വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തൽ കെ.കെ.
നിഖിൽ, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ് എന്നിവര്‍ നേരത്തേ അറസ്റ്റിലായിട്ടുണ്ട്. 
എലത്തൂർ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ സുരേഷ്, സി.പി.ഒ വൈശാഖ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം എന്നിവര്‍ ചേര്‍ന്നാണ് പ്രതി രഞ്ജിത്തിനെ പിടികൂടിയത്.

Post a Comment