തൃശൂർ
15 സപ്തംബർ 2025
കേരളത്തിലെ ആർടി ഓഫീസുകളിലെ പതിനായിര കണക്കിന് സേവന ദാതാക്കളായ തൊഴിലാളികളെ അംഗീകരിക്കാൻ കേരള സർക്കാർ തയ്യാറാവണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എം വി ഡി സോസൈറ്റി സെക്രട്ടറി എം ഹർഷാദ് പ്രസ്ഥാവിച്ചു.
ഡിസംബറിൽ കോഴിക്കോട് വെച്ച് നടക്കുന്ന എം വി ഡി സ്പോക് സംസ്ഥാന സമ്മേളനത്തിനന്റെ മുന്നോടിയായി കൂർക്കഞ്ചേരി എസ് എൻ ഡി പി ഓഡിറ്റോറിയത്തിൽ നടന്ന പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട മധ്യ മേഖല കൺവെൻഷനിൽ സംസാരിക്കുകയായിയിരുന്നു അദ്ദേഹം.
കേന്ദ്ര മോട്ടോർ വാഹന നിയമം (സി എം ആർ) പരിഷ്കരിച്ചപ്പോൾ ആർ ടി ഓഫീസുകളിലെ ഡോക്യുമെന്റ് സർവീസ് പ്രോവൈഡർമാരെ കൂടി പരിഗണിച്ചപ്പോൾ കേരള സർക്കാർ തികഞ്ഞ അവഗണന ആണ് ഈ വിഭാഗത്തോട് കാണിക്കുന്നത് എന്നും കേരളത്തിലെ പതിനായിര കണക്കിന് സേവന ദാതാക്കളും അവരുടെ കുടുംബങ്ങളും കേരളത്തിലെ വോട്ടർമാരാണെന്ന് സർക്കാർ മനസ്സിലാക്കണമെന്നും ഹർഷാദ് കൂട്ടിച്ചേർത്തു.
ചെയർമാൻ സലീം മുവാറ്റുപുഴ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൊഴിൽ മേഖല നേരിടുന്ന പ്രശ്നങ്ങളെയും സംഘടനയുടെ പ്രസക്തിയെയും കുറിച്ച് എം വി ഡി സ്പോക് സെക്രട്ടറി എ. കെ മുഹമ്മദ് വിശദീകരിച്ചു. സലീം ഇടുക്കി, ഷാജഹാൻ, അജീബ്, ഫസലുളള , മാർട്ടിൻ, അനൂപ്, മാണി കുര്യൻ, ഫസൽ, ദേവിക തുടങ്ങിയവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ