Header Ads Widget

Responsive Advertisement
പന്തീരങ്കാവ്
15 സപ്തംബർ 2025

ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള ഡ്രൈനജുകൾ സ്വകാര്യ വ്യക്തികളുടെ സ്ഥലത്തേക്ക് തുറന്നിട്ട അവസ്ഥയിൽ. പന്തീരങ്കാവിന് സമീപം കൂടത്തുംപാറയിലാണ് ഡ്രൈനജീലൂടെ
എത്തുന്ന വെള്ളം സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കെട്ടിക്കിടക്കുന്നത്. 
പലപ്പോഴും ദുർഗന്ധമുള്ള മലിന ജലമാണ് എത്തുന്നതെന്നും നാട്ടുകാർ പറഞ്ഞു. മലിനജലം ഇപ്പോൾ ചതുപ്പ് നിറഞ്ഞ് കവിഞ്ഞ്  കൂടത്തുംപാറ കുന്നത്തു പാലം റോഡിലൂടെ പരന്നൊഴുകാൻ തുടങ്ങിയിട്ടുണ്ട്.
 ഇതോടെ ഈ ഭാഗത്ത്‌ റോഡും തകർന്നു. വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്ത് ദേശീയ പാതക്ക് ഇരു വശത്തുമായി അമ്പതോളം തെങ്ങുകളും കവുങ്ങുകളും ഉണങ്ങി ഉടമകൾക്ക് വലിയ നഷ്ടവും ഉണ്ടായി. 
സമീപത്തെ വീടുകളിലെ കുടിവെള്ളവും ഉപയോഗശൂന്യമായി. മഴവെള്ളം  ഒഴുകിപ്പോകാൻ സൗകര്യമൊരുക്കും എന്ന് ദേശീയ പാത നിർമ്മാണ കമ്പനി ഉറപ്പ് നൽകിയിരുന്നു. എന്നാൽ റോഡിലെ വെള്ളം കുടി സ്വകാര്യ ഭൂമിയിലേക്ക് ഒഴുക്കിവിടുന്ന കാഴ്ച്ചയാണ് കൂടത്തും പറയിൽ കാണുന്നത്. 
അതേ സമയം മഴയില്ലാത്ത ദിവസങ്ങളിലും ഡ്രൈനജിലൂടെ വെള്ളം എത്തുന്നത് പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. പാതയോരത്തെ സ്ഥാപനങ്ങൾ ഡ്രൈന ജിലേക്ക് മലിനജലം തള്ളുന്നതിൻ്റെ തെളിവാണിതെന്ന് നാട്ടുകാർ പറഞ്ഞു.
ദേശീയപാത അധികൃതർ വിഷയത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 
ഈ ഭാഗത്ത് നിർമ്മാണ പ്രവർത്തികൾ പൂർണമാകുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടും എന്നാണ് നിർമ്മാണ കമ്പനി വക്താക്കളുടെ പ്രതികരണം. എന്നാൽ മഴയില്ലാത്ത സമയത്തും 
ഡ്രൈനജിലൂടെ വെള്ളമെത്തുന്നത് എങ്ങിനെയെന്ന ചോദ്യത്തിന് ഉത്തരമില്ല.

Post a Comment