19 സപ്തംബർ 2025
ദേശീയപാതയിൽ മാലിന്യവും വെള്ളവും. ദേശീയപാതയിലെ പന്തീരങ്കാവിന് സമീപം ഇരിങ്ങല്ലൂരിലെ ലാൻറ് മാർക്ക് വേൾഡിന് സമീപം പ്രധാന റോഡിലാണ് മാലിന്യവും വെള്ളക്കെട്ടും. സർവ്വീസ് റോസ് ഉയർന്ന് നിൽക്കുന്ന ഭാഗത്ത് സർവ്വീസ് റോഡിന് അടിയിലൂടെ പ്രധാന റോഡിലേക്കാണ് വെള്ളം ഒഴുകുന്നത്.
റോഡിൻ്റെ നടുഭാഗത്തെ ഡിവൈസ് വരെയും വെള്ളം ഒഴുകി എത്തുന്നുണ്ട്.
ഈ ഭാഗത്ത് തന്നെയാണ് പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങളും ഉള്ളത്. ദേശീയപാതയിൽ മറ്റെവിടെയും ഈ വിധം മാലിന്യം കണ്ടിട്ടില്ലെന്നാണ് യാത്രക്കാരുടെ പ്രതികരണം.
അതേ സമയം മഴയില്ലാഞ്ഞിട്ടും പ്രധാന റോഡിൽ ഇവിടെ മാത്രം വെള്ളം ഒഴുകുന്നത് എങ്ങിനെയെന്ന ചോദ്യവും ഉയരുകയാണ്. വെള്ളവും മാലിന്യവും യാത്രക്കാർക്ക് ഭീഷണിയാകുമെന്ന
ആശങ്കയും ഉയർന്നിട്ടുണ്ട്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ