Header Ads Widget

Responsive Advertisement
ഒളവണ്ണ
2 സപ്തംബർ 2025

ഒളവണ്ണ പാലകുറുമ്പ ക്ഷേത്രത്തിൽ ഇനി ഡിജിറ്റലായി കാണിക്ക സമർപ്പിക്കാം. ക്ഷേത്രാങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് അംഗം പ്രജീഷ് തിരുത്തിയിൽ കേരള ഗ്രാമീൺ ബാങ്ക് മാങ്കാവ് ശാഖ മനേജർ ബിജിത്ത് ലാൽ എന്നിവർ ചേർന്ന് 
ഇ-ഭണ്ഡാരം വിശ്വാസികൾക്കായി സമർപ്പിച്ചു. 
എക്സിക്യൂട്ടീവ് ഓഫീസർ ബാബുരാജ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ജയരാജൻ അംഗങ്ങളായ വേണുഗോപാൽ സതീഷ് ലളിത തുടങ്ങിയവർ സംസാരിച്ചു.  ബാങ്ക് ജീവനക്കാരായ വി.മുരുകദാസ് ,പ്രവീൺ, രേഷ്മ, ബിന്ദു, പ്രജീഷ് തുടങ്ങിയവരും നിരവധി ഭക്തരും ചടങ്ങിൽ പങ്കുകൊണ്ടു.
ക്ഷേത്രങ്ങളിെല ഭണ്ഡാരങ്ങളിൽ കണ്ണുവച്ച കള്ളൻമാർക്കുള്ള താക്കീതുകൂടിയായി ഇ-ഭണ്ഡാരം. 

Post a Comment