22 സപ്തംബർ 2025
ഒളവണ്ണ പാലകുറുമ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി. വൈകീട്ട് യജ്ഞാചാര്യൻ ബ്രഹ്മശ്രീ പാഴേടം വാസുദേവൻ നമ്പൂതിരിയെ യജ്ഞവേദിയിലേക്ക് ആനയിച്ചു.
യജ്ഞദീപം തെളിയിച്ചു.
ട്രസ്റ്റി ബോർഡ് ചെയർമാൻ പാലകുറുമ്പിൽ ജയരാജൻ അദ്യക്ഷനായ ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് മെമ്പർ പ്രജീഷ് തിരുത്തിയിൽ ഉത്ഘാടനം നിർവ്വഹിച്ചു. മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻ്റ് കമ്മീഷണർ ഗിരീഷ് മുഖ്യാതിഥിയായി.
എക്സിക്യൂട്ടീവ് ഓഫീസർ ബാബുരാജ്, ക്ഷേത്ര ഭാരവാഹികൾ വിവിധ കമ്മറ്റി,
മാതൃസമിതി അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു. നിരവധി ഭക്തർ ചടങ്ങിൽ പങ്കുകൊണ്ടു.
നവരാതി ആഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ നടക്കും.
സപ്തംബർ 29 വരെയാണ് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടക്കുന്നത്.
സപ്തംബർ 29, 30, ഒക്ടോബർ 1 തിയ്യതികളിൽ വിവിധ കലാപരിപാടികളും നടക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ