06 സപ്തംബർ 2025
പന്തീരാങ്കാവ് മുളുഹിറുൽ ഇസ്‌ലാം മദ്രസ്സ കമ്മറ്റി 'മിസ്കേ മദീന'വിപുലമായി ആഘോഷിച്ചു. നബിദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. വെള്ളിയാഴ്ച ഗ്രാൻറ് മൗലീദ് സംഘടിപ്പിച്ചു.
ശനിയാഴ്‌ചയിലെ ആഘോഷങ്ങൾക്ക് രാവിലെ 6 മണിക്ക് പതാക ഉയർത്തിയതോടെ തുടക്കമായി. തുടർന്ന് നടന്ന ഘോഷയാത്രക്ക് പന്തീരങ്കാവ് അയ്യപ്പമഠം സ്വീകരണം നൽകി മധുരം കൈമാറി.
തുടർന്ന് മൗലീദ് സദസ്സ്, ദഫ് തുടങ്ങിയ പരിപാടികൾ നടന്നു.
ഉച്ചക്ക് ജാതി ഭേത മന്യേ അന്നദാനം നടത്തി. തുടർന്ന് മദ്രസ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. പന്തീരങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിലായിരുന്നു പരിപാടികൾ നടന്നത്.
വൈകുന്നേരം നടന്ന പൊതു പരിപാടി മഹല്ല് പ്രസിഡണ്ട് കെ.എൻ.എ കോയ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ മഹല്ല് ഖത്തീബ് അബ്ദുസലാം യമാനി ഉൽഘാടനം ചെയ്തു. മഹല്ല് കമ്മറ്റി സെക്രട്ടറി നൈനാൻ കുട്ടിഹാജി, മുബശ്ശിർ യമാനി ഉമർ ലത്തീഫി എൻ. മജീദ് കെ.ബാവ, സി.കെ. ഫൈസൽ, എം.യുനുസ്, കെ.എൻ. ജംഷീർ എന്നിവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ