മാവൂർ
25.9.2025
മാവൂർ കണ്ണിപറമ്പ് സ്വദേശി കാക്കാരത്ത് വീട്ടിൽ മുഹമ്മദ് സവാദ് (22), കുറുമ്പനത്തടത്തിൽ വീട്ടിൽ അനസ് (22) എന്നിരെയാണ് മാവൂർ പോലീസ് പിടികൂടിയത്.
24 ന് പുലർച്ചെ തെങ്ങിലക്കടവിൽ ആണ് സംഭവം. കടം വാങ്ങിയ 2000 രൂപ തിരികെ കൊടുക്കാത്തതിലുള്ള വിരോധം വെച്ച് പ്രതികൾ സൽമാൻ ഫാരിസിനെ തെങ്ങിലക്കടവിലുള്ള കോമൂച്ചിക്കൽ എന്ന വീട്ടിൽ അതിക്രമിച്ച് കയറി കത്തി ഉപയോഗിച്ച് മാരകമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
ഇടത് ഷോൾഡറിനും വാരിയെല്ലിനും ഗുരുതര പരിക്കേറ്റ ഫാരിസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഫാരിസിൻ്റ പരാതിയിൽ മാവൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മെഡിക്കൽ കോളേജ് പരിസരത്ത് വെച്ചാണ് രണ്ട് പ്രതികളും
പിടിയിലായത്.
മാവൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർ സന്തോഷ്, സീനിയർ സിവിൽ പോലീസ് ഓഫീർമാരായ രജീഷ്, ജിനചന്ദ്രൻ, ബിബിൻ ലാൽ, ശ്രീജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ