കോഴിക്കോട്
27 സപ്തംബർ 2025
ക്ഷാമബത്ത പുനസ്ഥാപിക്കുക, പെൻഷൻ പരിഷ്ക്കരിക്കുക, മെഡിക്കൽ ഇൻഷൂറൻസ് നടപ്പാക്കുക, മിനിമം മാക്സിമം പെൻഷൻ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സപ്തമ്പർ 30 ന് നടത്തുന്ന നിയമസഭാ മാർച്ചിൻ്റെ പ്രചരണാർത്ഥം കേരള കോ-ഓപ്പറേറ്റീവ് പെൻഷനേഴ്സ് അസോസിയേഷൻ കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് കൺവൻഷനും വിളംബര ജാഥയും നടത്തി.
കെ സി എസ് പി എ ജില്ലാ സെക്രട്ടറി വി വിജയൻ ഉദ്ഘാടനം ചെയ്തു വി പി ബാലകൃഷ്ണൻനായർ അദ്ധ്യക്ഷനായി ടി പ്രകാശൻ കെ വി ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ